Lumina
Nehemiah

Lists of Returned Exiles

Nehemiah 7·Malayalam Bible

1അവൻ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതുകൊണ്ടും അവന്റെ മകൻ യോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദയിൽ അനേകർ അവനുമായി സത്യബന്ധം ചെയ്തിരുന്നു.

2അത്രയുമല്ല, അവർ അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കയും എന്റെ വാക്കുകളെ അവന്റെ അടുക്കൽ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ടു എന്നെ ഭയപ്പെടുത്തുവാൻ തോബീയാവു എഴുത്തു അയച്ചുകൊണ്ടിരുന്നു.

3എന്നാൽ മതിൽ പണിതു തീർത്തു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം

4ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

5ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവൽക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.

Nehemiah 7 illustration - Nehemiah Chapter 7

6എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.

7വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടു കിട്ടി; അതിൽ എഴുതിക്കണ്ടതു എന്തെന്നാൽ:

8ബാബേൽരാജാവായ നെബൂഖദ് നേസർ പിടിച്ചുകൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികൾ:

9ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവു; അസർയ്യാവു, രയമ്യാവു, നഹമാനി, മൊർദ്ദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു:

10പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.

Nehemiah 7 illustration - Nehemiah Chapter 7

11ശെഫത്യാവിന്റെ മക്കൾ മൂന്നൂറ്റെഴുപത്തിരണ്ടു.

12ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ടു.

13യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്--മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.

14ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.

15സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ചു.

Nehemiah 7 illustration - Nehemiah Chapter 7

16സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.

17ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ടു.

18ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ടു.

19അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു.

20അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴു.

Nehemiah 7 illustration - Nehemiah Chapter 7

21ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴു.

22ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ചു.

23ഹിസ്ക്കീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു.

24ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ടു.

25ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാലു.

Nehemiah 7 illustration - Nehemiah Chapter 7

26ഹാരീഫിന്റെ മക്കൾ നൂറ്റിപന്ത്രണ്ടു.

27ഗിബെയോന്യർ തൊണ്ണൂറ്റഞ്ചു.

28ബേത്ത്ളേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.

29അനാഥോത്യർ നൂറ്റിരുപത്തെട്ടു.

30ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു.

Nehemiah 7 illustration - Nehemiah Chapter 7

31കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തി മൂന്നു.

32രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.

33മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു.

34ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.

35മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ടു.

Nehemiah 7 illustration - Nehemiah Chapter 7

36മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.

37ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.

38യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു.

39ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു.

40സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.

Nehemiah 7 illustration - Nehemiah Chapter 7

41പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.

42ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.

43പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴു.

44ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴു.

45ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കൾ എഴുപത്തിനാലു.

Nehemiah 7 illustration - Nehemiah Chapter 7

46സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ടു.

47വാതിൽ കാവൽക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ടു.

48ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ,

49സീയായുടെ മക്കൾ, പാദോന്റെ മക്കൾ,

50ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ,

Nehemiah 7 illustration - Nehemiah Chapter 7

51ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ,

52രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ

53ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,

54ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ,

55ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ളീത്തിന്റെമക്കൾ,

Nehemiah 7 illustration - Nehemiah Chapter 7

56മെഹിദയുടെ മക്കൾ, ഹർശയുടെ മക്കൾ,

57ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ,

58തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.

59ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,

60പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ,

Nehemiah 7 illustration - Nehemiah Chapter 7

61ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖെരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ.

62ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടു.

63തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽ നിന്നു മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്കു കഴിഞ്ഞില്ല.

64ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേർ.

65പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിൻ പ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.

Nehemiah 7 illustration - Nehemiah Chapter 7

66ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.

67ഊരീമും തുമ്മീമും ഉള്ളോരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.

68സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരായിരുന്നു.

69അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.

70എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുതയും

Nehemiah 7 illustration - Nehemiah Chapter 7

71നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.

72പിതൃഭവനത്തലവന്മാരിൽ ചിലർ വേലെക്കായിട്ടു ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.

73പിതൃഭവനത്തലവന്മാരിൽ ചിലർ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.

Chapter Complete

You have read Nehemiah 7

73 verses