Lumina
Joshua

Kings Conquered

Joshua 12·Malayalam Bible

1ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.

2യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്തിന്നു സ്വസ്ഥത വന്നു.

3യിസ്രായേൽമക്കൾ യോർദ്ദാന്നക്കരെ കിഴക്കു അർന്നോൻ താഴ്വരമുതൽ ഹെർമ്മോൻ പർവ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.

4ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോൻ; അവൻ അർന്നോൻ ആറ്റുവക്കത്തുള്ള അരോവേർമുതൽ താഴ്വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും

5കിന്നെരോത്ത് കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.

Joshua 12 illustration - Joshua Chapter 12

6ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവർ അസ്തരോത്തിലും എദ്രെയിലും പാർത്തു,

7ഹെർമ്മോൻ പർവ്വതവും സൽക്കയും ബാശാൻ മുഴുവനും ഗെശൂർയ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.

8അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.

9എന്നാൽ യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു.

10മലനാട്ടിലും താഴ്വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോർയ്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവർതന്നേ.

Joshua 12 illustration - Joshua Chapter 12

11യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു;

12യെരൂശലേംരാജാവു ഒന്നു; ഹെബ്രോൻ രാജാവു ഒന്നു;

13യർമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;

14എഗ്ളോനിലെ രാജാവു ഒന്നു; ഗേസർ രാജാവു ഒന്നു;

15ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു

Joshua 12 illustration - Joshua Chapter 12

16ഹോർമ്മരാജാവു ഒന്നു; ആരാദ്‍രാജാവു ഒന്നു;

17ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;

18മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു;

19തപ്പൂഹരാജാവു ഒന്നു; ഹേഫെർരാജാവു ഒന്നു;

20അഫേക്രാജാവു ഒന്നു; ശാരോൻ രാജാവു ഒന്നു;

Joshua 12 illustration - Joshua Chapter 12

21മാദോൻ രാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ-മെരോൻ രാജാവു ഒന്നു;

22അക്ശാപ്പുരാജാവു ഒന്നു; താനാക്രാജാവു ഒന്നു;

23മെഗിദ്ദോ രാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;

24കർമ്മേലിലെ യൊക്നെയാംരാജാവു ഒന്നു;

Chapter Complete

You have read Joshua 12

24 verses