1രണ്ടാം തരത്തിൽ വെള്ളിപ്പാത്രം നാനൂറ്റിപ്പത്തു, മറ്റുള്ള ഉപകരണങ്ങൾ ആയിരം.
2പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറു ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.
3ബാബേൽരാജാവായ നെബൂഖദ് നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു:
4സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നഹെമ്യാവു, സെരായാവു, രെയേലയാവു, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിതു:
5പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.

6ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ടു,
7ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ചു.
8യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
9ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
10സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ചു.

11സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.
12ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ടു.
13ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്നു.
14അസ്ഗാദിന്റെ മക്കൾ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.
15അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറു.

16ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറു.
17ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു.
18യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു.
19ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്നു.
20യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ടു.

21ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്നു.
22ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ചു.
23ബേത്ത്ളേഹെമ്യർ നൂറ്റിരുപത്തിമൂന്നു.
24നെതോഫാത്യർ അമ്പത്താറു.
25അനാഥോത്യർ നൂറ്റിരുപത്തെട്ടു.

26അസ്മാവെത്യർ നാല്പത്തിരണ്ടു.
27കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്നു.
28രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു.
29മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു.
30ബേഥേലിലെയും ഹായിയിലേയുംനിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു.

31നെബോനിവാസികൾ അമ്പത്തിരണ്ടു.
32മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറു.
33മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
34ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.
35ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു.

36യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു.
37സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു.
38പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തി മൂന്നു.
39ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
40പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു.

41ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴു.
42ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാലു.
43സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ടു.
44വാതിൽകാവൽക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പതു.
45ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ,

46കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ,
47ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ അക്കൂബിന്റെ മക്കൾ,
48ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,
49ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ,
50രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,

51ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
52ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,
53മെയൂന്യർ, നെഫീസ്യർ, ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ,
54ബസ്ളൂത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ,
55സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,

56നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
57ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,
58യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ
59ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ.
60ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.

61തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവർക്കു കഴിഞ്ഞില്ല.
62ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ടു.
63പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
64ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
65ഊരീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.

66സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേർ ആയിരുന്നു.
67അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
68എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുതയും
69നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.
70എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങൾ കൊടുത്തു.
You have read Ezra 2
70 verses