1മൂശിയുടെ പുത്രന്മാർ: മഹ്ളി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.
2അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ്‌രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.
3ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാവിതു:
4ആസാഫിന്റെ പുത്രന്മാരോ: രാജാവിന്റെ കല്പനയാൽ പ്രവചിച്ച ആസാഫിന്റെ കീഴിൽ ആസാഫിന്റെ പുത്രന്മാരായ സക്കൂർ, യോസേഫ്, നെഥന്യാവു, അശരേലാ.
5 യെദൂഥൂന്യരോ: യഹോവയെ വാഴ്ത്തി സ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറു പേർ.

6ഹേമാന്യരോ: ബുക്കീയാവു; മത്ഥന്യാവു, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവു, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് എന്നിവർ ഹേമാന്റെ പുത്രന്മാർ.
7ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.
8ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.
9യഹോവെക്കു സംഗീതം ചെയ്‍വാൻ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സകലസഹോദരന്മാരുമായി അവരുടെ സംഖ്യ ഇരുനൂറ്റെണ്പത്തെട്ടു.
10 താന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന്നു അവർ ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.

11ഒന്നാമത്തെ ചീട്ടു ആസാഫിന്നുവേണ്ടി യോസേഫിന്നു വന്നു; രണ്ടാമത്തേതു ഗെദല്യാവിന്നു വന്നു; അവനും സഹോദരന്മാരും അവന്റെ പുത്രന്മാരും കൂടി പന്ത്രണ്ടുപേർ.
12മൂന്നാമത്തേതു സക്കൂരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
13നാലാമത്തേതു യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
14അഞ്ചാമത്തേതു കെഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
15 ആറാമത്തേതു ബുക്കീയാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.

16ഏഴാമത്തേതു യെശരേലെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
17എട്ടാമത്തേതു യെശയ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
18ഒമ്പതാമത്തേതു മത്ഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടു പേർ.
19പത്താമത്തേതു ശിമെയിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
20 പതിനൊന്നാമത്തേതു അസരേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.

21പന്ത്രണ്ടാമത്തേതു ഹശബ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
22പതിമ്മൂന്നാമത്തേതു ശൂബായേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടുപേർ.
23പതിനാലാമത്തേതു മത്ഥിഥ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
24പതിനഞ്ചാമത്തേതു യെരീമോത്തിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടു പേർ.
25 പതിനാറാമത്തേതു ഹനന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.

26പതിനേഴാമത്തേതു യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
27പതിനെട്ടാമത്തേതു ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
28പത്തൊമ്പതാമത്തേതു മല്ലോഥിക്കുവന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
29ഇരുപതാമത്തേതു എലീയാഥെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
30 ഇരുപത്തൊന്നാമത്തേതു ഹോഥീരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.

31ഇരുപത്തിരണ്ടാമത്തേതു ഗിദ്ദൽതിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
You have read 1Chronicles 25
31 verses