1യഹോവെക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അർപ്പിക്കുന്നതും
2സമാഗമനക്കുടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.
3അഹരോന്റെ പുത്രന്മാരുടെ കൂറുകളോ: അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
4നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവർക്കു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.
5ദാവീദ് എലെയാസാരിന്റെ പുത്രന്മാരിൽ സാദോക്, ഈഥാമാരിന്റെ പുത്രന്മാരിൽ അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.

6ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരിൽ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരിൽ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
7എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
8ലേവ്യരിൽ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാർക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.
9ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും
10മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും

11അഞ്ചാമത്തേതു മൽക്കീയാവിന്നും ആറാമത്തേതു മീയാമിന്നും
12ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും
13ഒമ്പതാമത്തേതു യേശൂവെക്കും പത്താമത്തേതു ശെഖന്യാവിന്നും
14പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും
15പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും

16പതിനഞ്ചാമത്തേതു ബിൽഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും
17പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും
18പത്തൊമ്പതാമത്തേതു പെതഹ്യാവിന്നും ഇരുപതാമത്തേതു യെഹെസ്കേലിന്നും
19ഇരുപത്തൊന്നാമത്തേതു യാഖീന്നും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിന്നും
20ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.

21യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവർക്കു കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.
22ശേഷം ലേവിപുത്രന്മാരോ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽ യെഹ്ദെയാവു.
23രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവു.
24യിസ്ഹാർയ്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്.
25ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമർയ്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.

26ഉസ്സീയേലിന്റെ പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാർ:
27ശാമീർ, മീഖയുടെ സഹോദരൻ യിശ്ശ്യാവു: യിശ്ശ്യാവിന്റെ പുത്രന്മാരിൽ സെഖർയ്യാവു.
28മെരാരിയുടെ പുത്രന്മാർ: മഹ്ളി, മൂശി, യയസ്യാവിന്റെ പുത്രന്മാർ: ബെനോ.
29മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.
30മഹ്ളിയുടെ മകൻ എലെയാസാർ; അവന്നു പുത്രന്മാർ ഉണ്ടായില്ല.

31കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ.
You have read 1Chronicles 24
31 verses